03:32am 09 August 2026
NEWS
ചെങ്ങന്നൂര്‍ നഗരസഭയിലെ നാല് ക്യാമ്പുകളും സമാപിച്ചു; അഞ്ചാമത്തെ ക്യാമ്പില്‍ സംഘാടകര്‍ക്ക് സദ്യ ഒരുക്കി സമാപനത്തിലേക്ക്
08/08/2026  09:37 PM IST
nila
ചെങ്ങന്നൂര്‍ നഗരസഭയിലെ നാല് ക്യാമ്പുകളും സമാപിച്ചു; അഞ്ചാമത്തെ ക്യാമ്പില്‍ സംഘാടകര്‍ക്ക് സദ്യ ഒരുക്കി സമാപനത്തിലേക്ക്

ചെങ്ങന്നൂര്‍ : നഗരസഭയിലെ നാല് ക്യാമ്പുകളും സമാപിച്ചു. അഞ്ചാമത്തെ ക്യാമ്പില്‍ സംഘാടകര്‍ക്ക് സദ്യ ഒരുക്കി സമാപനത്തിലേക്ക്. നഗരസഭയിലെ നിലവിലുള്ള രണ്ട് ക്യാമ്പുകളില്‍ ഇടനാട് ജെ.ബി. സ്‌കൂളിലെ ക്യാമ്പിന്റെ പ്രവര്‍ത്തനം ശനിയാഴ്ച അവസാനിപ്പിച്ചു. പുത്തന്‍കാവ് മാര്‍ പീലക്‌സിനോക്‌സ് യുപി സ്‌കൂളിലെ ക്യാമ്പ്  ഞായറാഴ്ച അവസാനിപ്പിക്കും. സംഘാടകര്‍ക്കും ക്യാമ്പിലുള്ളവര്‍ക്കും ക്യാമ്പിലുള്ളവര്‍ വിഭവസമൃസമൃദ്ധമായ സദ്യ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുക്കിയിരുന്നു. ക്യാമ്പിന്റെ ചുമതലയുള്ള വാര്‍ഡ് കൗണ്‍സിലറും ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ കെ. ഷിബു രാജന്‍, 10-ാം വാര്‍ഡ് കൗണ്‍സിലര്‍ ബിജു അലക്‌സാണ്ടര്‍, ക്ലീന്‍ സിറ്റി മാനേജര്‍ ഇന്‍ ചാര്‍ജ് എ.അജയന്‍ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. നിഷ, ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ.ആര്‍.ഹരിക്കുട്ടന്‍ എന്നിവര്‍ സദ്യയില്‍ പങ്കെടുത്തു. ഒരാഴ്ചയായി നടക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നഗരസഭയ്ക്ക് പുറത്തുള്ളവര്‍ക്കായിട്ടാണ് സഭ ക്യാമ്പ് സജ്ജീകരിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്ത് 19-ാം വാര്‍ഡിലെ നീര്‍വിളാകം ഐക്കാട് കോളനിയിലെ രണ്ടു കുടുംബങ്ങളിലെ 12 പേരും മുളക്കുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് തുലാക്കുഴി ഭാഗത്തെ മൂന്ന് കുടുംബങ്ങളിലായിട്ടുള്ള 12 പേരും ബംഗാള്‍ സ്വദേശികളുടെ കുടുംബവും ഉള്‍പ്പെടെ 29 പേരുമാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. നഗരസഭ പ്രദേശത്തുള്ളവര്‍ ക്യാമ്പില്‍ ഇല്ലെങ്കിലും ക്യാമ്പിന്റെ ചുമതല ആലപ്പുഴ ജില്ലാ കളക്ടര്‍ നഗരസഭയെ ചുമതലപ്പെടുത്തിയിരുന്നു. വാര്‍ഡ് കൗണ്‍സിലറുടേയും ക്യാമ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ക്യാമ്പിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണസാധനങ്ങളും കൃത്യമായി എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. നഗരസഭ പരിധിയിലുള്ളവരല്ലായെങ്കിലും മികച്ച രീതിയില്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ മനീഷ് കീഴാമഠത്തില്‍, സെക്രട്ടറി എം.ഡി. ദീപ എന്നിവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img